ന്യൂസ് 18 സേവാഭാരതിയെ അധിക്ഷേപിച്ചതിനെതിരെ പ്രതിഷേധം ശക്തം

Sunday 2 September 2018 2:36 am IST

കോട്ടയം: സേവാഭാരതിയെ അധിക്ഷേപിച്ച ന്യൂസ് 18 ചാനലിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. ന്യൂസ് 18ന്റെ  കുറ്റകൃത്യങ്ങളെ കുറിച്ചുള്ള പരിപാടിയായ ക്രൈമിലാണ് സേവാഭാരതിയെ അധിക്ഷേപിക്കുന്ന ഫോട്ടോ പ്രസിദ്ധീകരിച്ചത്. 

കഴിഞ്ഞദിവസം കൊല്ലത്ത് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കഞ്ചാവ് വേട്ട നടത്തി മൂന്നു പേരെ പിടികൂടിയിരുന്നു. കൃഷ്ണപുരം അന്‍വര്‍ഷാ എന്ന ആളെയാണ് പിടിച്ചത്. എന്നാല്‍ പരിപാടിയില്‍ കാണിച്ചത് സേവാഭാരതി എന്ന് എഴുതിയ വാഹനങ്ങളാണ്. കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ മറ്റക്കര സേവാഭാരതിയെ അധിക്ഷേപിക്കുന്ന തരത്തില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ചാനലില്‍ കാണിച്ചത്. പിടികൂടിയ കഞ്ചാവ് മാഫിയയുടെ ഫോട്ടോ കാണിക്കാതെ തെറ്റിദ്ധാരണ പരത്താനാണ് ചാനല്‍ ഇത്തരം നടപടി സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. 

കൊട്ടാരക്കരയില്‍ നിസ്സാരമായ പ്രശ്‌നത്തില്‍ വാക്കേറ്റമുണ്ടായപ്പോള്‍ അത് പൊലിപ്പിച്ച് ഹിന്ദു, മുസ്ലീം സംഘര്‍ഷമായി ചിത്രീകരിച്ച് സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ശ്രമിച്ചതും ന്യൂസ് 18 ചാനലായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.