ചൈനയിലെ ഇന്ത്യക്കാര്‍ കേരളത്തിനായി നല്‍കിയത് 32 ലക്ഷം

Sunday 2 September 2018 2:37 am IST

ന്യൂദല്‍ഹി: ചൈനയിലെ ഇന്ത്യക്കാരില്‍ നിന്നും കേരളത്തിലെ പ്രളയദുരിതാശ്വാസത്തിനായി ഫണ്ട് സ്വരൂപിച്ച് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സ്വരൂപിച്ച 32.13 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറും.  വിനോദസഞ്ചാര പ്രചരണാര്‍ഥം ചൈനയിലുള്ള അല്‍ഫോണ്‍സ് കണ്ണന്താനം ചൈനയിലെ ഷാങ്ഹായിയില്‍ താമസമാക്കിയിരിക്കുന്ന ഇന്ത്യക്കാരില്‍ നിന്നുമാണ് പ്രളയദുരിതാശ്വാസത്തിന് വേണ്ടി 3,213,029 രൂപ സ്വരൂപിച്ചത്.

കേന്ദ്രമന്ത്രി ചൈനയില്‍ നിന്ന് മടങ്ങിയെത്തുമ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വരൂപിച്ച ഈ തുക മുഖ്യമന്ത്രിക്ക് കൈമാറും. കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാന്‍ സംഭാവന നല്‍കിയ ഷാങ്ഹായിലെ ഇന്ത്യക്കാര്‍ക്കും ചൈനയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിനും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നന്ദി അറിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.