മാറ്റിവെച്ച ഐ ടി ഐ പരീക്ഷകള്‍ 10 മുതല്‍

Sunday 2 September 2018 2:39 am IST

തിരുവനന്തപുരം: കനത്ത മഴയും വെളളപ്പൊക്കവും കാരണം സംസ്ഥാനത്തെ വിവിധ ഐടിഐകളില്‍ മാറ്റിവച്ച അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ ഈ മാസം പത്തിന് നടത്തും. കഴിഞ്ഞ മാസം പത്തിന് നടത്തേണ്ടിയിരുന്ന പരീക്ഷയാണിത്. സംസ്ഥാനമൊട്ടാകെ ആഗസ്റ്റ് 11, 16 തീയതികളിലെ മാറ്റിവച്ച പരീക്ഷ ഈ മാസം 11, 12 തീയതികളിലും നടത്തും. പരീക്ഷാ സെന്ററുകള്‍ക്കും സമയത്തിനും മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന്  ട്രെയിനിംഗ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പി.കെ. മാധവന്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.