: രാജ്യത്ത് ജാതിമതഭേദമില്ലാതെ പുരുഷന്മാരുടെ വിവാഹപ്രായം 21 വയസ്സില്‍ നിന്ന് പതിനെട്ടായി കുറയ്ക്കാന്‍ ദേശീയ നിയമ കമ്മീഷന്റെ ശുപാര്‍ശ. ആഗോളതലത്തില്‍ പ്രായപൂര്‍ത്തിക്ക് അംഗീകരിക്കപ്പെട്ട പ്രായം 18 ആണ്. വോട്ടവകാശത്തിനുള്ള പ്രായപരിധിയും ഇതാണെന്നിരിക്കെ ജീവിതപങ്കാളിയെ കണ്ടെത്താനും ഈ പ്രായം പര്യാപ്തമാണ്. കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമങ്ങളുണ്ടെങ്കിലും ബാല്യവിവാഹം ഇപ്പോഴും നടപ്പുണ്ടെന്നും അവയില്ലാതാക്കാന്‍ നിലവിലെ നിയമങ്ങളില്‍ മാറ്റം വരുത്തിയേ തീരൂ എന്നുമാണ് പാനലിന്റെ കാതലായ നിര്‍ദേശം.
ഇത് ബാല്യവിവാഹത്തെ വലിയൊരളവില്‍ തടയും. സ്ത്രീപുരുഷ അസമത്വത്തെ ഇല്ലാതാക്കും. വിവാഹത്തിന് സ്ത്രീക്കും പുരുഷനും രണ്ടു പ്രായമെന്നത് വിവാഹബന്ധത്തില്‍ പുരുഷന് സ്ത്രീയേക്കാള്‍ പ്രായക്കൂടുതല്‍ വേണമെന്ന പരമ്പരാഗത രീതി തുടരാനേ പ്രയോജനപ്പെടൂ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: