നഗര നക്‌സലുകള്‍ നിരീക്ഷണത്തില്‍

Sunday 2 September 2018 2:46 am IST

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ പദ്ധതിയിട്ട കേസില്‍ രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള നഗര നക്‌സലുകള്‍ നിരീക്ഷണത്തില്‍. പ്രധാനമന്ത്രിയെ വധിക്കാന്‍ നേപ്പാളില്‍ നിന്നും ആയുധങ്ങളെത്തിക്കാന്‍ ഇവര്‍ കലാപകാരികളുമായി ബന്ധം സ്ഥാപിച്ചെന്ന തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണിത്. 

നേരത്തെ ഭീമ-കൊറേഗാവ് കലാപത്തിന് പദ്ധതിയിട്ട അഞ്ചു നക്‌സല്‍ നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിപ്പോള്‍ വീട്ടുതടങ്കലിലാണ്. ഇവരുടെ വീടുകളും ഓഫീസുകളും റെയ്ഡ് നടത്തിയപ്പോഴാണ് പ്രധാനമന്ത്രിയെ വധിക്കാന്‍ ഇവരുള്‍പ്പെടുന്ന സംഘം പദ്ധതിയിട്ടതിന് തെളിവുകള്‍ ലഭിച്ചത്. നരേന്ദ്രമോദിയെ വധിക്കുന്നതിന് ഗ്രനേഡ് ലോഞ്ചര്‍ ഉള്‍പ്പെടെയുള്ള വാങ്ങാനായിരുന്നു തീരുമാനം. ഇതിനായി എട്ടു കോടി രൂപ ഇവര്‍ കണ്ടെത്തുകയും ചെയ്തു. 

നേപ്പാളില്‍ നിന്നും ആയുധമെത്തിക്കാന്‍ ധാരണയായെങ്കിലും ഇന്ത്യയിലേക്ക് എത്തിക്കുന്നത് എങ്ങനെയെന്ന ആലോചനയ്‌ക്കൊടുവിലാണ് ആയുധക്കടത്തിന് വടക്കുകിഴക്കന്‍ മേഖലയിലെ കലാപകാരികളുമായി ബന്ധം സ്ഥാപിക്കാന്‍ ധാരണയായതെന്നാണ്  ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ദല്‍ഹി, മണിപ്പൂര്‍ എന്നിവിടങ്ങളിലെ കലാപകാരികളുമായി നിരന്തര ആശയവിനിമയം നടന്നിട്ടുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മാത്രമല്ല നേപ്പാളില്‍ നിന്നും വലിയൊരു ആയുധശേഖരം ഇന്ത്യയിലേക്ക് കടത്തുകയും ചെയ്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.