ട്രാക്ക് നവീകരണം: ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

Sunday 2 September 2018 2:45 am IST

കൊച്ചി: എറണാകുളത്തിനും ഇടപ്പള്ളിക്കുമിടയില്‍ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ ഒക്ടോബര്‍ ആറ് വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ചൊവ്വ, ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും നിയന്ത്രണം. ഈ മാസം നാല്, എട്ട്, ഒമ്പത്, 11, 15, 16, 18, 22, 23, 25, 29, 30 ഒക്ടോബര്‍ രണ്ട്, ആറ് എന്നീ തീയതികളില്‍ നിയന്ത്രണം ഉണ്ടാകും. 

അതേസമയം ബദല്‍ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാല്, എട്ട് തീയതികളില്‍ ചെന്നൈ എഗ്‌മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് രാവിലെ ഏഴിനും നിയന്ത്രണമുള്ള മറ്റുദിവസങ്ങളില്‍ രാവിലെ 6.35നും എറണാകുളത്തു നിന്ന് പുറപ്പെടും. ഗുരുവായൂര്‍ വരെയുള്ള എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തും. 

എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി റദ്ദാക്കുന്നതിനാല്‍ നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്‌സ്പ്രസിന് അങ്കമാലിയിലും ഇരിങ്ങാലക്കുടയിലും താല്‍കാലിക സ്റ്റോപ്പ് അനുവദിക്കും. ഇതോടൊപ്പം മറ്റുനിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളി, ശനി, തിങ്കള്‍ ദിവസങ്ങളില്‍ തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസ് രാത്രി 11ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. കോട്ടയം, തൃശൂര്‍ സെക്ഷനില്‍ മൂന്ന് മണിക്കൂര്‍ പിടിച്ചിടും. ശനി, വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍ ചെന്നൈ എഗ്‌േമാര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് 30 മിനിറ്റ് വൈകി തിരുവനന്തപുരത്തുനിന്ന് പുറപ്പെടും. തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയില്‍ രണ്ടര മണിക്കൂര്‍ പിടിച്ചിടും. 

22149 എറണാകുളം-പൂനെ എക്‌സ്പ്രസ് എറണാകുളത്തുനിന്ന് ചൊവ്വാഴ്ചകളില്‍ രാവിലെ 6.15ന് പുറപ്പെടും. തിരുവനന്തപുരം-നിസാമുദ്ദീന്‍ എക്‌സ്പ്രസ് ശനിയാഴ്ചകളില്‍ പുലര്‍ച്ചെ 1.30ന് പുറപ്പെടും. 

ശനി, ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് 40 മിനിറ്റും നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്‌സ്പ്രസ് 30 മിനിറ്റും വൈകും. തിരുവനന്തപുരം-മുംബൈ സിഎസ്ടി, തിരുനെല്‍വേലി-ബിലാസ്പൂര്‍ എക്‌സ്പ്രസ്, എറണാകുളം-ബംഗളൂരു ഇന്റര്‍സിറ്റി, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി ട്രെയിനുകള്‍ 15 മിനിട്ട് മുതല്‍ 40 മിനിട്ടുവരെ വൈകും. 

എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി, കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി, കോട്ടയം-നിലമ്പൂര്‍ പാസഞ്ചര്‍, നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍, എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍, ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍, തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍, ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ എന്നിവ റദ്ദാക്കിയിട്ടുമുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.