ഇന്ത്യാ പോസ്റ്റ് പേമെന്റ് ബാങ്ക് ഉദ്ഘാടനം ചെയ്തു; യുപിഎ നല്‍കിയ വായ്പകള്‍ തിരിച്ചുപിടിക്കും: മോദി

Sunday 2 September 2018 2:54 am IST

ന്യൂദല്‍ഹി: രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും ബാങ്കിംഗ് സേവനങ്ങളെത്തിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഇന്ത്യാ പോസ്റ്റ് പേമെന്റ് ബാങ്കിലൂടെ സാക്ഷാത്ക്കാരം. ഡിസംബറോടെ രാജ്യത്തെ 1.55 ലക്ഷം പോസ്റ്റ് ഓഫീസുകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന ഐപിപിബി, പോസ്റ്റ്മാനിലൂടെ വീടുകളിലേക്ക് ബാങ്കിംഗ് സേവനങ്ങളെത്തിക്കും. രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് ശൃംഖലയ്ക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചത്. എല്ലാവരുടേയും വീട്ടുപടിക്കല്‍ ബാങ്കിംഗ് സേവനം ലഭ്യമാക്കുകയാണെന്ന് മോദി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. 

യുപിഎ സര്‍ക്കാരിന്റെ ഭരണം രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ വലിയ തോതില്‍ തകര്‍ത്തെറിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. അധികാരത്തിലെത്തിയ ഉടന്‍ തന്നെ ഇക്കാര്യം തിരിച്ചറിയാനായി. ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി വര്‍ദ്ധിക്കാന്‍ കാരണം യുപിഎ സര്‍്ക്കാരിന്റെ നടപടികളാണെന്നും മോദി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.