കൊച്ചി എണ്ണ ശുദ്ധീകരണശാലയിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

Sunday 2 September 2018 10:04 am IST

കൊച്ചി: എണ്ണ ശുദ്ധീകരണശാലയിലെ അറ്റകുറ്റപ്പണിയ്ക്കിടെ ഉണ്ടായ അപകടത്തില്‍ ഒരു കരാര്‍ തൊഴിലാളി മരിച്ചു. അജേഷ് എന്നയാളാണ് മരിച്ചത്. മറ്റൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ നാല് മണിക്കായിരുന്നു അപകടം.

സ്ഥാപനത്തിലെ ചൂട് നിയന്ത്രണ സംവിധാനം താഴേയ്ക്ക് പതിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റയാളെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകട നില തരണം ചെയ്‌തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അജേഷിന്റെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലാണ് ഇപ്പോഴുള്ളത്. വൈക്കം സ്വദേശിയാണ് ഇയാള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.