തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. അമേരിക്കയിലെ മയോക്ലിനിക്കിലാണ് അദ്ദേഹം വിദഗ്ധ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും വിധേയനാകുക. തുടര്‍ന്ന് മൂന്ന് ആഴ്ചയ്ക്ക് ശേഷം മടങ്ങിയെത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞമാസം 19നാണ് യാത്ര തീരുമാനിച്ചിരുന്നതെങ്കിലും പ്രളയക്കെടുതിയെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ലെങ്കിലും മേല്‍നോട്ട ചുമതല ഇപി ജയരാജനെ ഏല്‍പ്പിക്കാനാണ് സാധ്യത.
കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ചികിത്സയെക്കുറിച്ചും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയെക്കുറിച്ചും അദ്ദേഹം ഗവര്‍ണറുമായി ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: