കണ്ണൂര്‍: കണ്ണവത്ത് എബിവിപി പ്രവര്ത്തകന് ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ ആസൂത്രകന്‍ പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് ഉരുവച്ചാല്‍ ഡിവിന് പ്രസിഡന്റ് വി.എം സലീമാണ് പോലീസ് പിടിയിലായത്.
ഒളിവിലായിരുന്ന സലീം കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു. ഇവിടെ നിന്നാണ് പേരാവൂര്‍ പോലീസ് സലീമിനെ പിടികൂടിയത്. കഴിഞ്ഞ ജനുവരി 19നാണ് ശ്യാമപ്രസാദിനെ പോപ്പുലര്‍ ഫ്രണ്ട് ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ശ്യാമപ്രസാദിനെ കണ്ണവത്ത് വച്ച് കാറിലെത്തിയ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു.
സലീമിന്റെ അറസ്റ്റോടെ കേസില്‍ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ എണ്ണം ആറായി. ആര്‍എസ്എസ് കണ്ണവം പതിനേഴാംമൈല്‍ ശാഖ മുഖ്യശിക്ഷകും കാക്കയങ്ങാട് ഗവ. ഐടിഐ വിദ്യാര്‍ഥിയുമായിരുന്നു കൊല്ലപ്പെട്ട് ശ്യാമപ്രസാദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: