ന്യൂദല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് തുടക്കം കുറിച്ചു. തെക്ക് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളായ സൈപ്രസ്, ബള്‍ഗേറിയ, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലാണ് രാഷ്ട്രപതി സന്ദര്‍ശനം നടത്തുന്നത്.
മൂന്നു രാജ്യങ്ങളിലെയും തലവന്മാരുമായി രാഷ്ട്രപതി സാമ്പത്തിക സഹകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ്. എട്ടു ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം ഈ മാസം ഒമ്പതിന് അദ്ദേഹം തിരിച്ചെത്തും. തെക്ക് കിഴക്കൻ യൂറോപ്പുമായി അടുത്ത ബന്ധം പുലർത്തുന്നതിന് അദ്ദേഹത്തിന്റെ സന്ദർശനം ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: