ഗായികയെ മോശമായി സ്പർശിച്ച ബിഷപ്പ് മാപ്പ് പറഞ്ഞു

Sunday 2 September 2018 2:45 pm IST

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഗായിക അരിയാന ഗ്രാന്‍ഡെയെ മരണനാന്തര ചടങ്ങിനിടെ അപമാനിച്ച പെന്തക്കോസ്ത് ബിഷപ്പ് ചാള്‍സ് എച്ച്‌.എല്‍ മാപ്പുപറഞ്ഞു. അമേരിക്കന്‍ സംഗീതജ്ഞ അര്‍തെ ഫ്രാങ്ക്‌ളിന്റെ മരണനാന്തര ചടങ്ങിനിടെയായിരുന്നു സംഭവം. 

മരണാനന്തര ചടങ്ങിന് കാര്‍മ്മികത്വം വഹിക്കാനെത്തിയ ചാള്‍സ് എച്ച്‌.എല്‍ ചടങ്ങിനിടെ ഗാനം ആലപിച്ച ആര്‍തെയെ കെട്ടിപ്പിടിച്ച്‌ മാറിടത്തില്‍ സ്പര്‍ശിക്കുകയായിരുന്നു. ബിഷപ്പിന്റെ പെരുമാറ്റത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ച ആര്‍തെയുടെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവം വിവാദമായി. ഇതോടെ ബിഷപ്പ് മാപ്പപേക്ഷയുമായി എത്തി.

അഭിനന്ദിക്കാനായി സൗഹാര്‍ദ്ദത്തോടെ ചേര്‍ത്തുപിടിക്കുക മാത്രമാണ് ചെയ്തതെന്നും അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും താന്‍ അതിര്‍വരമ്പുകള്‍ ലംഘിച്ചുപോയിട്ടുണ്ടെങ്കില്‍ മാപ്പുപറയുന്നതായും ബിഷപ്പ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.