തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ പുകയില ഉല്‍പ്പന്നവേട്ട. നേമത്തെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 80 ലക്ഷം രൂപയുടെ പുകയില ഉല്‍പ്പനങ്ങള്‍ ഷാഡോ പോലീസ് പിടിച്ചെടുത്തു. രണ്ടു ദിവസത്തിനടെ ഒരു കോടിയിലേറെ വിലവരുന്ന പുകയില ഉല്‍പ്പന്നങ്ങളാണ് തലസ്ഥാനത്ത് മാത്രം പിടികൂടിയത്.
കുടിവെള്ള കമ്പനിയുടെ വിതരണക്കാരെന്ന വ്യാജേനെയാണ് പ്രതിയായ ബൈജു നേമം വെങ്ങാനൂരില്‍ വീട് വാടക്കെടുത്തത്. നാട്ടുകാരുടെ കണ്ണുവെട്ടിച്ച് വലിയ ചാക്കുകളിലാക്കിയാണ് പുകയില ഉല്‍പ്പനങ്ങളില്‍ വീട്ടിലെത്തിച്ചിരുന്നത്. ഷാഡോ പോലീസ് മണക്കാട് നടത്തിയ റെഡില്‍ 25 ലക്ഷം രൂപയുടെ പുകയിലെ ഉല്‍പ്പനങ്ങളുമായി മൂന്നുപേര്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്നാണ് നേമത്തെ ഗോഡൗണിനെ കുറിച്ച് വിവരം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: