അഫ്ഗാനിസ്ഥാനിൽ സൈനിക ഹെലികോപ്ടർ തകർന്ന് മൂന്ന് മരണം

Sunday 2 September 2018 4:38 pm IST

കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ മസാര്‍ ഐ ഷെരീഫ് നഗരത്തിനു സമീപം സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. രണ്ട് അഫ്ഗാന്‍ സൈനികരും വിദേശ പൈലറ്റുമാണ് മരിച്ചത്.

അപകടത്തില്‍ മറ്റൊരു വിദേശ പൈലറ്റുള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൈനിക വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എംഐ 14 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.