ഏഷ്യന്‍ ഗെയിംസിലെ വിലയേറിയ താരമായി ഇകീക്ക്

Sunday 2 September 2018 5:17 pm IST

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഏറ്റവും വിലയേറിയ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി റിക്കാക്കോ ഇകീക്ക്. ആറ് സ്വര്‍ണവും, 2 വെള്ളിയുമാണ് ഏഷ്യന്‍ ഗെയിംസ് വേദിയില്‍ ഇകീക്ക് സ്വന്തമാക്കിയത്. ഇതേ തുടര്‍ന്നാണ് ഗെയിംസിലെ ഏറ്റവും വിലയേറിയ താരത്തിനുള്ള പുരസ്‌കാരമായ മൂന്നരകോടി രൂപ ഇകീക്ക് നല്‍കുന്നത്. ഒരു ഏഷ്യന്‍ ഗെയിംസില്‍ ആറ് സ്വര്‍ണം നേടുന്ന ആദ്യ നീന്തല്‍ താരം കൂടിയാണ് ഇകീക്ക്.

ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ കൂടുതല്‍ മെഡലുകള്‍ നേടിയ താരവും ഇകീ ആണ്. 2020-ല്‍ സ്വന്തം നാട്ടില്‍ നടക്കുന്ന ഒളിംപിക്സില്‍ മികച്ച പ്രകടനം നടത്താന്‍ ശ്രമിക്കുമെന്ന് 18കാരിയായ ഇകീ പറഞ്ഞു. പുരസ്‌കാരം നേടുന്ന നാലാം ജാപ്പനീസ് താരമാണ് ഇകീക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.