മത്സരയോട്ടത്തിനെതിരെ നടപടി സ്വീകരിക്കണം

Monday 3 September 2018 1:19 am IST

കാല്‍നടയാത്രികരുടെ ജീവന്‍ കവര്‍ന്നെടുക്കുന്ന തരത്തില്‍ ബൈക്കുകള്‍പ്പെടെയുള്ളവയുടെ മത്സരയോട്ടം സംസ്ഥാനത്ത് വര്‍ദ്ധിച്ചിരിക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടികളെടുക്കുവാന്‍ സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പിന് സാധിക്കുന്നില്ലായെന്ന ആക്ഷേപങ്ങളും നിലനില്‍ക്കുന്നുണ്ട്. 

വാഹനങ്ങളുടെ ഇത്തരത്തിലുള്ള മത്സര ഓട്ടങ്ങളിലൂടെ നിരവധി ജീവനുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ നടപടികള്‍ സ്വീകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം

വിഷ്ണു, കോഴിക്കോട്‌

നിയമപഠനം നിയമം ലംഘിച്ചാകരുത്

     കണ്ണൂര്‍ സര്‍വകലാശാലയുടെ തലശ്ശേരി കാമ്പസ്സായ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ നിയമം ലംഘിച്ച് എല്‍.എല്‍.എം. കോഴ്‌സിന് പ്രവേശനം നേടിയെടുത്ത് പഠനം നടത്തുന്ന വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ സാക്ഷര കേരളത്തെ ലജ്ജിപ്പിക്കുന്നു! അഞ്ചുവിദ്യാര്‍ഥികളെ വൈസ് ചാന്‍സലര്‍ ഒടുവില്‍ പുറത്താക്കിയ സംഭവവും നാം അറിഞ്ഞു. അവശ്യമായ രേഖകള്‍പോലും വേണ്ടാത്ത ഒരു സര്‍വകലാശാലയോ കണ്ണൂര്‍ സര്‍വകലാശാല? സര്‍വകലാശാലകള്‍ ധാര്‍മികമായി ഇത്രമാത്രം അധപ്പതിക്കരുത്. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റേയും വിദ്യാര്‍ഥിരാഷ്ട്രീയത്തിന്റേയും വിളനിലമാക്കാനുള്ള സ്ഥലമല്ല സര്‍വകലാശാലകള്‍.

ശ്രീജിത്ത്, കണ്ണൂര്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.