ഗ്രാമീണ ഗവേഷകരുടെ കണ്ടെത്തലുകള്‍ക്ക് പുരസ്‌കാരം

Monday 3 September 2018 1:20 am IST

കല്‍പ്പറ്റ: ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡവലപ്‌മെന്റ് ആന്‍ഡ് പഞ്ചായത്തീരാജില്‍ നടന്ന ദേശീയ ഗ്രാമീണ ഗവേഷക സംഘത്തില്‍ കേരളത്തില്‍ നിന്നുള്ള നാല് ഗ്രാമീണ ഗവേഷകരുടെ കണ്ടെത്തലുകള്‍ക്ക് പുരസ്‌കാരം. കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍, ഗ്രീന്‍ എനര്‍ജി, മാലിന്യ സംസ്‌കരണം, സുസ്ഥിര ഭവന നിര്‍മാണം, ആരോഗ്യസംരക്ഷണം, മുതിര്‍ന്ന പൗരന്മാരുടെ പരിചരണം, കുടിവെള്ള ശുചിത്വം, സുസ്ഥിര ഉപജീവനം എന്നിങ്ങനെ 7 വിഭാഗങ്ങളിലാണ് പ്രദര്‍ശനവും മല്‍സരവും സംഘടിപ്പിച്ചത്.

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് സ്വദേശി ഷാജി വര്‍ഗീസിന് സുസ്ഥിര ഭവന നിര്‍മാണത്തിലും, കണ്ണൂരില്‍ നിന്നുതന്നെയുള്ള പി. അജയന് കുടിവെള്ളം ശുചിത്വം എന്ന വിഭാഗത്തിലും വയനാട് ജില്ലയില്‍ നിന്നുള്ള ഒലി അമന്‍ ജോധക്ക് സുസ്ഥിര ഉപജീവനം എന്ന വിഭാഗത്തിലുമാണ് അംഗീകാരം ലഭിച്ചത്. 50,000 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.

ഓട്ടോമാറ്റിക് ഡെസ്റ്റ് റിമൂവിംഗ് സിസ്റ്റമാണ് ഷാജി വര്‍ഗീസ് പ്രദര്‍ശിപ്പിച്ചത്. വയര്‍ലെസ് വാട്ടര്‍ ലെവല്‍ ഓട്ടോമാറ്റിക് കണ്‍ട്രോള്‍ സിസ്റ്റമാണ് അജയന്‍ പ്രദര്‍ശിപ്പിച്ചത്. തേനീച്ചയുടെ കൂട്ടുകാരി എന്നറിയപ്പെടുന്ന ഒലി അമന്‍ ജോധ തേന്‍ പകരുന്ന യന്ത്രമാണ് പ്രദര്‍ശിപ്പിച്ചത്. എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റെ നേതൃത്വത്തിലാണ് ഗവേഷകര്‍ ഗ്രാമീണ ഗവേഷണ സംഗമത്തില്‍ പങ്കെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.