ജക്കാര്‍ത്ത: പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ വേട്ടയില്‍ റെക്കോഡിട്ട ഇന്ത്യ എട്ടാം സ്ഥാനത്തെത്തി.
പതിനഞ്ച് സ്വര്‍ണവും 24 വെള്ളിയും 30 വെങ്കലവും അടക്കം 69 മെഡലുകള്‍ സ്വന്തമാക്കി. ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഇത്രയും മെഡല്‍ നേടുന്നത്. 2010 ല്‍ ഗെയിംസില്‍ കുറിച്ചിട്ട 65 മെഡലുകളെന്ന റെക്കോഡ് ഇനി പഴങ്കഥ.
എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ ചൈന 132 സ്വര്‍ണമുള്‍പ്പെടെ 289 മെഡലുകള്‍ നേടി ഓവറോള്‍ ചാമ്പ്യന്മാരായി. 92 വെളളിയും 65 വെങ്കലവും അവര്‍ക്ക് ലഭിച്ചു.
ജപ്പാനാണ് രണ്ടാം സ്ഥാനത്ത്. 75 സ്വര്‍ണവും 56 വെളളിയും 74 വെങ്കലവുമുള്‍പ്പെടെ അവര്‍ 205 മെഡലുകള്‍ സ്വന്തമാക്കി.
ദക്ഷിണ കൊറിയ 49 സ്വര്‍ണവും 58 വെളളിയും 70 വെങ്കലവും അടക്കം 177 മെഡലുകളുമായി മൂന്നാം സ്ഥാനത്തെത്തി.
ആതിഥേയരായ ഇന്തോനേഷ്യക്കാണ് നാലാം സ്ഥാനം. അവര്‍ക്ക് മൊത്തം 98 മെഡലുകള്‍ ലഭിച്ചു. 31 സ്വര്‍ണവും 24 വെള്ള ിയും 43 വെങ്കലവും ആതിഥേയര്‍ സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: