ഫെഡറര്‍ പ്രീക്വാര്‍ട്ടറില്‍ സരേവ, കെര്‍ബര്‍ പുറത്ത്

Sunday 2 September 2018 11:23 pm IST

ന്യൂയോര്‍ക്ക് : അഞ്ചുതവണ ചാമ്പ്യനായ റോജര്‍ ഫെഡറര്‍ യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. അലക്‌സാണ്ടര്‍ സരേവയും വനിതകളുടെ മുന്‍ ലോക ഒന്നാം നമ്പര്‍ ഏയ്ഞ്ചലിക് കെര്‍ബറും പുറത്തായി.

രണ്ടാം സീഡായ ഫെഡറര്‍ മൂന്നാം റൗണ്ടില്‍ നിക്ക് കിര്‍ഗിയോസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍: 6-4, 6-1, 7-5.

ജര്‍മനിയുടെ നാലാം സീഡായ അലക്‌സാണ്ടര്‍ സരേവയെ നാട്ടുകാരനും പരിചയ സമ്പന്നനുമായ ഫിലിപ്പ് അട്ടിമറിച്ചു. ശക്തമായ പോരാട്ടം കണ്ട മത്സരത്തില്‍ ഒന്നിനെതിര മൂന്ന് സെറ്റുകള്‍ക്കാണ് ഫിലിപ്പ്് ജയിച്ചുകയറിയത്. സ്‌കോര്‍ 6-7, 6-4, 6-1, 6-3.

പ്രീ ക്വാര്‍ട്ടറില്‍ ഫിലിപ്പ് 2014 ലെ റണ്ണേഴ്‌സ് അപ്പായ കീ നിഷികോരിയെ നേരിടും. അര്‍ജന്റീനയുടെ ഡീഗോ ഷവാര്‍ടസ്മാനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ജപ്പാനീസ് താരമായ നിഷികോരി നാലാം റൗണ്ടിലെത്തിയത്. സ്‌കോര്‍: 6-4,6-4,5-7,6-1.

ജര്‍മന്‍കാരിയും നാലാം സീഡുമായ ഏയ്ഞ്ചലിക് കെര്‍ബറെ

സ്ലോവാക്യയുടെ ഡൊമിനിക് ചിബുല്‍ക്കോവ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍ 3-6, 6-3, 6-3.

29-ാം സീഡായ ചിബുല്‍ക്കോവ  അടുത്ത റൗണ്ടില്‍ മാഡിസണ്‍ കീയെ നേരിടും. മാഡിസണ്‍ കീ മൂന്നാം റൗണ്ടില്‍ സെര്‍ബിയയുടെ അലക്‌സാന്ദ്ര ക്രൂനിക്കിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍ 4-6,6-1, 6-2.

വനിതകളുടെ അഞ്ചാം സീഡായ പെട്രാ കിറ്റോവയും മൂന്നാം റൗണ്ടില്‍ തോറ്റു. ബെലോറഷ്യന്‍ താരം ആര്യന സബലങ്കയാണ് കിറ്റോവയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7-5, 6-1. ജപ്പാന്റെ നവോമി ഒസാക്കയാണ് അടുത്ത റൗണ്ടില്‍ സബലങ്കയുടെ എതിരാളി. മൂന്നാം റൗണ്ടില്‍ നവോമി ഒസാക്ക , അലക്‌സാന്ദ്ര സസ്‌നോവിച്ചിനെ അനായാസം തോല്‍പ്പിച്ചു. സ്‌കോര്‍ 6-0, 6-0.

ഫ്രാന്‍സിന്റെ ആറാം സീഡ് കരോലന്‍ ഗാര്‍ഷ്യയും  വീണു. സ്‌പെയിനിന്റെ കാര്‍ല സുവാരസ് നരോവ ശക്തമായ പോരാട്ടത്തില്‍ ഗാര്‍ഷ്യയെ അട്ടിമറിച്ചു. സ്‌കോര്‍ 5-7, 6-4, 7-6 (7-4).

റഷ്യയുടെ മരിയ ഷറപ്പോവയാണ് അടുത്ത റൗണ്ടില്‍ സുവാരസ് നരോവയുടെ എതിരാളി. മൂന്നാം റൗണ്ടില്‍ ഷറപ്പോവ  കഴിഞ്ഞ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ ജെലന ഒസ്റ്റപെങ്കോയെ 6-3, 6-2 ന് തോല്‍പ്പിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.