ഇന്ത്യ തോല്‍വിയിലേക്ക്

Sunday 2 September 2018 11:24 pm IST

സതാംപ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയിലേക്ക്. 245 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റു ചെയ്യുന്ന ഇന്ത്യ നാലാം ദിനം ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ എട്ട് വിക്കറ്റിന് 158 റണ്‍സെന്ന നിലയിലാണ്. രണ്ട് വിക്കറ്റ് ശേഷിക്കെ 87 റണ്‍സ് കൂടി വേണം. ക്യാപറ്റ്ന്‍ കോഹ് ലിയും (58) രഹാനെയും (51) അര്‍ധ സെഞ്ചുറി കുറിച്ചു. ധവാന്‍ (17), രാഹുല്‍ (0), പൂജാര (5), പാണ്ഡ്യ (0), ഋഷഭ് പന്ത് (18), ഇഷാന്ത് ശര്‍മ (0) എന്നിവര്‍ അനായാസം കീഴടങ്ങി.

എട്ടിന് 260 റണ്‍സെന്ന സ്‌കോറുമായി കളി തുടങ്ങിയ ഇംഗ്ലണ്ട് 271 റണ്‍സിന് പുറത്തായതോടെയാണ് ഇന്ത്യന്‍ ലക്ഷ്യം 245 റണ്‍സായത്. വിജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍ രാഹുലിനെ പൂജ്യത്തിന് നഷ്ടമായി. ധവാനും വേഗം മടങ്ങി. പതിനേഴ് റണ്‍സാണ് സമ്പാദ്യം. രണ്ട് വിക്കറ്റ് വീഴുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ 17 റണ്‍സ് മാത്രം.

ആദ്യ ഇന്നിങ്ങ്‌സില്‍ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന പൂജാരയും വേഗത്തില്‍ കീഴടങ്ങി. അഞ്ചു റണ്‍സെടുത്ത പൂജാരയെ ആന്‍ഡേഴ്‌സണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.

സ്‌കോര്‍: ഇംഗ്ലണ്ട് 246, 271. ഇന്ത്യ:273 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.