മാഞ്ചസ്റ്റര്‍ സിറ്റി വിജയവഴിയില്‍

Sunday 2 September 2018 11:26 pm IST

ലണ്ടന്‍: നിലവിലുള്ള ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗില്‍ വിജയവഴിയില്‍. ലിവര്‍പൂള്‍, ചെല്‍സി എന്നീ ടീമുകളും വിജയം നേടി. കഴിഞ്ഞ മത്സരത്തില്‍ വോള്‍വര്‍ ഹാംപ്ടണുമായി സമനില പിടിച്ച സിറ്റി ഇന്നലെ ന്യൂകാസില്‍ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.

കെയ്ല്‍ വാക്കറാണ് നിര്‍ണായക ഗോള്‍ നേടിയത്. എട്ടാം മിനിറ്റില്‍ റഹീം സറ്റര്‍ലങ്ങ്  സിറ്റിയെ മുന്നിലെത്തിച്ചു. മുപ്പതാം മിനിറ്റില്‍ ന്യൂകാസിലിന്റെ യെഡ്്‌ലിന്‍ ഗോള്‍ മടക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ കെയ്ല്‍ വാക്കര്‍ ഗോള്‍ നേടി സിറ്റിക്ക് വിജയം സമ്മാനിച്ചു. ഇതോടെ സിറ്റിക്ക് നാലു മത്സരങ്ങളില്‍ പത്ത് പോയിന്റായി.

ലിവര്‍പൂള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചു. ലിവര്‍പൂളിന്റെ തുടര്‍ച്ചയായ നാലാം വിജയമാണിത്. സാദിയോ മാനെ, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവരാണ് ലിവര്‍പൂളിനായി ഗോള്‍ നേടിയത്.

ഈ വിജയത്തോടെ നാലു മത്സരങ്ങളില്‍ പന്ത്രണ്ടുപോയിന്റുമായി ലിവര്‍പൂള്‍ ചെല്‍സിക്കൊപ്പം പോയിന്റു നിലയില്‍ മുന്നിട്ടുനില്‍ക്കുകയാണ്.മുന്‍ ചാമ്പ്യന്മാരായ ചെല്‍സി ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ബോണ്‍മൗത്തിനെ തോല്‍പ്പിച്ചു. പെഡ്രായും ഹസാര്‍ഡുമാണ് ഗോളുകള്‍ നേടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.