ലോക ഷൂട്ടിങ്: ഇന്ത്യക്ക് രണ്ട് സ്വര്‍ണം

Sunday 2 September 2018 11:27 pm IST

ചാങ്‌വോണ്‍: ഐഎസ്എസ്എഫ് ലോക ഷൂട്ടിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ മെഡല്‍വേട്ട തുടങ്ങി. ആദ്യ ദിനത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ രണ്ട് സ്വര്‍ണം സ്വന്തമാക്കി. അതേസമയം സീനിയര്‍ ടീമുകള്‍ ഫൈനലിലെത്തുന്നതില്‍ പരാജയപ്പെട്ടു.

ജൂനിയര്‍ പുരുഷന്മാരടെ 50 മീറ്റര്‍ പിസ്റ്റളില്‍ അര്‍ജുന്‍ സിങ് ചീമയാണ് ആദ്യ സ്വര്‍ണം നേടിയത്. 559 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യയുടെ തന്നെ സൗരവ് റാണയ്ക്കാണ് വെങ്കലം - 551 പോയിന്റ്. കൊറിയയുടെ വൂജോങ് കിം വെള്ളി (554) കരസ്ഥമാക്കി.

അര്‍ജുന്‍ സിങ് ,സൗരവ് റാണ, അന്‍മോള്‍ ജയിന്‍ എന്നിവരടങ്ങുന്ന ഇന്ത്യന്‍ ടീം 1659 പോയിന്റോടെ ടീം ഇനത്തില്‍ സ്വര്‍ണം നേടി. ദക്ഷിണ കൊറിയ വെള്ളിയും (1640) ചൈന വെങ്കലവും സ്വന്തമാക്കി.

പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍  മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യയുടെ അപൂര്‍വി ചന്ദേല- രവികുമാര്‍ സഖ്യം യോഗ്യതാ റൗണ്ടില്‍ ഏഴാം സ്ഥാനത്തേ് പിന്തള്ളപ്പെട്ടു. ദീപക് കുമാര്‍ മെഹൂലി ഘോഷ് ടീമിന് ഇരുപത്തിയഞ്ചാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ

മിക്‌സഡ് ടീം എയര്‍ പിസ്റ്റളില്‍  ഹീന സിദ്ധു - ഷഹ്‌സര്‍ റസ്‌വി സഖ്യത്തിന് പത്താം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മനു ഭാക്കര്‍- അഭിഷേക് വര്‍മ സഖ്യം 12-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.