അമിത്തിന്റെ വിജയത്തിന് പിന്നില്‍ സഹോദരന്‍

Sunday 2 September 2018 11:31 pm IST

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണംനേടിയ ഇന്ത്യന്‍ ബോക്‌സര്‍ അമിത് പന്‍ഗലിന്റെ വിജയത്തിന് അടിത്തറയിട്ടത് മൂത്ത സഹോദരന്‍ അജയ്. കുടുംബത്തിന്റെ വിശപ്പടക്കാന്‍ ബോക്‌സിങ്ങ് ഉപേക്ഷിച്ച് പട്ടാളത്തില്‍ ചേര്‍ന്ന അജയാണ് അമിതിനെ താരമാക്കിയത്.

പന്ത്രണ്ട് വര്‍ഷം മുമ്പ് അജയും അമിതും ഹരിയാനയിലെ മൈന ഗ്രാമത്തിലെ ഒരു സ്വകാര്യ അക്കാദമിയില്‍ ബോക്‌സിങ് പരിശീലിച്ചുവരുകയായിരുന്നു. സാമ്പത്തിക പരാധീനത മൂലം അജയിന് ഇടക്ക്‌വെച്ച്് ബോക്‌സിങ്ങ് ഉപേക്ഷിക്കേണ്ടിവന്നു. കുടുംബത്തെ പോറ്റാനായി പതിനാലാം വയസില്‍ പട്ടാളത്തില്‍ ചേര്‍ന്നു. അമിത്തിന് ബോക്‌സിങ്ങ് പരിശീലത്തിനാവശ്യമായ സാഹചര്യം ഒരുക്കുകയും ചെയ്തു.

സഹോദരന്റെ ഈ ത്യാഗത്തിന് കഴിഞ്ഞവര്‍ഷം മുതല്‍ ഫലം കണ്ടുതുടങ്ങി. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അമിത് വെങ്കലം നേടി.

ശനിയാഴ്ച ജക്കാര്‍ത്തയില്‍ സ്വര്‍ണം നേടിയതോടെ അമിത് ഹീറോയായി. ലൈറ്റ് ഫ്്‌ളൈവെയ്റ്റിന്റെ 49 കിലോഗ്രാം വിഭാഗത്തില്‍ ഒളിമ്പിക് ചാമ്പ്യന്‍ ഹസന്‍ബോയിയെ അട്ടിമറിച്ചാണ് അമിത് സ്വര്‍ണം നേടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.