ന്യൂദല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ത്രിരാഷ്ട്ര സന്ദര്‍ശനം ആരംഭിച്ചു. തെക്ക് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളായ സൈപ്രസ്, ബള്‍ഗേറിയ, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലാണ് രാഷ്ട്രപതി സന്ദര്‍ശനം നടത്തുന്നത്.
മൂന്നു രാജ്യങ്ങളിലെയും തലവന്മാരുമായി രാഷ്ട്രപതി സാമ്പത്തിക സഹകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. എട്ടു ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം ഈ മാസം ഒമ്പതിനാണ് അദ്ദേഹം തിരിച്ചെത്തുന്നത്. തെക്ക് കിഴക്കന്‍ യൂറോപ്പുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിന് രാഷ്ട്രപതിയുടെ സന്ദര്‍ശനം ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: