ജന്മാഷ്ടമി പുരസ്‌കാരം ഡോ. സുവര്‍ണ നാലപ്പാടിന് സമ്മാനിച്ചു

Monday 3 September 2018 1:01 am IST
ഡോ. സുവര്‍ണ നാലപ്പാടിന് ബാലഗോകുലം സ്ഥാപകാചാര്യനും മാര്‍ഗ്ഗദര്‍ശിയുമായ എം.എ. കൃഷ്ണന്‍ സമ്മാനിച്ചു. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

ഗുരുവായൂര്‍: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം നല്‍കുന്ന ജന്മാഷ്ടമി പുരസ്‌കാരം ഡോ. സുവര്‍ണ നാലപ്പാടിന് ബാലഗോകുലം സ്ഥാപകാചാര്യനും മാര്‍ഗ്ഗദര്‍ശിയുമായ എം.എ. കൃഷ്ണന്‍ സമ്മാനിച്ചു. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി പുരസ്‌കാര സമര്‍പ്പണസമ്മേളനം ഉദ്ഘാടനം ചെയ്തു.

 ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.പി. ബാബുരാജ് പ്രശസ്തിപത്രം സമ്മാനിച്ചു. ഗുരുവായൂര്‍ രുഗ്മിണി റീജന്‍സിയില്‍ നടന്ന പരിപാടിയില്‍ ബാലസംസ്‌കാരകേന്ദ്രം വര്‍ക്കിങ് ചെയര്‍മാന്‍ എന്‍.എസ്. രാംമോഹന്‍ അധ്യക്ഷത വഹിച്ചു. 

ബാലഗോകുലം മുന്‍ സംസ്ഥാന അധ്യക്ഷന്‍ എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍, ആഞ്ഞം മധുസൂദനന്‍ നമ്പൂതിരി, ജി.കെ. രാമക്യഷ്ണന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ. നിവേദിത, ബാലഗോകുലം ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി. ഷമ്മി എന്നിവര്‍ സംസാരിച്ചു.

സമ്മാനത്തുക സേവാഭാരതിക്ക് 

ഗുരുവായൂര്‍: ജന്മാഷ്ടമി പുരസ്‌കാരത്തിലെ സമ്മാനത്തുകയായ 50,000 രൂപ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി സേവാഭാരതിയെ ഏല്‍പ്പിച്ച് ഡോ. സുവര്‍ണ നാലപ്പാട്ട് കാരുണ്യത്തിന്റെ മാതൃകയായി. പുരസ്‌കാര സമര്‍പ്പണ വേദിയില്‍ വെച്ച്  സേവാഭാരതിക്കുവേണ്ടി ആര്‍എസ്എസ് ഗുരുവായൂര്‍ ജില്ലാ സംഘചാലക് കേണല്‍ വി.വേണുഗോപാല്‍ തുക ഏറ്റുവാങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.