ജീവനക്കാരില്ല; പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

Monday 3 September 2018 9:40 am IST
തിരുവനന്തപുരം ഡിവിഷനിലെ പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും രണ്ട് പാസഞ്ചറുകള്‍ ഭാഗികമായും സര്‍വീസ് റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

തിരുവനന്തപുരം: ജീവനക്കാരുടെ കുറവു മൂലവും ഗതാഗത ക്രമീകരണത്തിനുമായി റെയില്‍വേ ട്രയിന്‍ സര്‍വീസുകള്‍ റദ്ദാക്കുന്നു. ഇന്ന് തിരുവനന്തപുരം ഡിവിഷനിലെ പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും രണ്ട് പാസഞ്ചറുകള്‍ ഭാഗികമായും സര്‍വീസ് റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. 

ട്രെയിന്‍ നമ്പര്‍ 56043 ഗുരുവായൂര്‍-തൃശൂര്‍, ട്രെയിന്‍ നമ്പര്‍ 56044 തൃശൂര്‍-ഗുരുവായൂര്‍, ട്രെയിന്‍ നമ്പര്‍ 56333 പുനലൂര്‍-കൊല്ലം, ട്രെയിന്‍ നമ്പര്‍ 56334 കൊല്ലം-പുനലൂര്‍, ട്രെയിന്‍ നമ്പര്‍ 56365 ഗുരുവായൂര്‍-പുനലൂര്‍, ട്രെയിന്‍ നമ്പര്‍ 56366 പുനലൂര്‍-ഗുരുവായൂര്‍, ട്രെയിന്‍ നമ്പര്‍ 56373 ഗുരുവായൂര്‍-തൃശൂര്‍, ട്രെയിന്‍ നമ്പര്‍ 56374 തൃശൂര്‍-ഗുരുവായൂര്‍, ട്രെയിന്‍ നമ്പര്‍ 56387 എറണാകുളം-കായംകുളം (കോട്ടയം വഴി), ട്രെയിന്‍ നമ്പര്‍ 56388 കായംകുളം- എറണാകുളം (കോട്ടയം വഴി) എന്നീ പാസഞ്ചറുകളാണ് പൂര്‍ണമായി റദ്ദാക്കിയത്. 

ട്രെയിന്‍ നമ്പര്‍ 56663 തൃശൂര്‍-കോഴിക്കോട് പാസഞ്ചറും ട്രെയിന്‍ നമ്പര്‍ 56664 കോഴിക്കോട്- തൃശൂര്‍ പാസഞ്ചറും ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.