മലപ്പുറത്ത് നവജാത ശിശു കൊല്ലപ്പെട്ട നിലയില്‍

Monday 3 September 2018 11:19 am IST
കഴിഞ്ഞ ദിവസമാണ് നബീല പ്രസവിച്ചതെന്നു കരുതുന്നു. തുടര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയതാകാം എന്നാണ് പോലീസ് സംശയിക്കുന്നത്. ഭര്‍ത്താവുമായി ഏതാനും വര്‍ഷങ്ങളായി പിരിഞ്ഞു കഴിയുകയാണ് യുവതിയെന്ന് പോലീസിന് വിവരം ലഭിച്ചു.

മലപ്പുറം:  മലപ്പുറത്ത് നവജാത ശിശുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൂട്ടിലങ്ങാടി ചേരൂര്‍ സ്വദേശി നബീലയുടെ കുഞ്ഞിനെയാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് നബീലയെയും സഹോദരന്‍ ശിഹാബിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. 

നബീലയെ ആശുപത്രിയിലേക്കു മാറ്റി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തി പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസമാണ് നബീല പ്രസവിച്ചതെന്നു കരുതുന്നു. തുടര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയതാകാം എന്നാണ് പോലീസ് സംശയിക്കുന്നത്. ഭര്‍ത്താവുമായി ഏതാനും വര്‍ഷങ്ങളായി പിരിഞ്ഞു കഴിയുകയാണ് യുവതിയെന്ന് പോലീസിന് വിവരം ലഭിച്ചു.

യുവതിക്ക് കുഞ്ഞ് പിറന്നത് വീടിന് അപമാനമാണെന്ന് സഹോദരന്‍ കുറ്റപ്പെടുത്തിയിരുന്നുവത്രെ. ഇതാണ് യുവതിയെ കൊലപാതകത്തിലേക്ക് നയിച്ചതത്രെ. നേരത്തെ ഗര്‍ഭം ഇല്ലാതാക്കാനും ശ്രമം നടത്തിയിരുന്നു. സമാനമായ സംഭവം  കഴിഞ്ഞദിവസം കോഴിക്കോട് ജില്ലയിലെ ബാലുശേരിയിലുമുണ്ടായി.  ഈ സംഭവത്തില്‍ നിര്‍മല്ലൂല്‍ സ്വദേശിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.