ഛത്തിസ്ഗഡില്‍ ഏറ്റുമുട്ടല്‍: സൈന്യം നാല് മാവോയിസ്റ്റുകളെ വധിച്ചു

Monday 3 September 2018 12:00 pm IST

റായ്പ്പൂര്‍: ഛത്തീസ്ഗഡില്‍ സൈന്യവും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. ഇന്ന് പുലര്‍ച്ചെ നാരായണ്‍പൂര്‍ ജില്ലയിലെ കൊക്രജാറിലെ ഗുമിയാബേദ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. നാലു മാവോയിസ്റ്റുകളെ സൈന്യം വധിച്ചു.

ഏറ്റുമുട്ടലിനൊടുവില്‍ ചിതറിയോടിയ മാവോയിസ്റ്റുകള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡ് തുടരുകയാണ്. മാവോയിസ്റ്റുകള്‍ ഒളിച്ചിരുന്ന പ്രദേശത്ത് നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. 

ആഗസ്റ്റ് ആറിന് സുഖ്മയിലുണ്ടായ ഏറ്റുമുട്ടലില്‍ 15 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.