സമ്പദ്ഘടന ശക്തിപ്പെടുത്താന്‍ ഇമ്രാന്‍ വിദേശ വിദഗ്ദ്ധരുടെ സഹായം തേടുന്നു

Monday 3 September 2018 12:12 pm IST

ഇസ്ലാമാബാദ്: സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വിദേശ സാമ്പത്തിക വിദഗ്ദ്ധരുടെ സഹായം തേടുന്നു. പുതുതായി തെരഞ്ഞെടുത്ത സാമ്പത്തിക ഉപദേശക പാനലില്‍ ഇവരെ  ഉള്‍പ്പെടുത്താനാണ് തീരുമാനം.

സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി ഇമ്രാന്‍ ഖാന്‍ തന്നെ നേതൃത്വം നല്‍കുന്ന 18 അംഗ സാമ്പത്തിക ഉപദേശക സമിതി  കഴിഞ്ഞ ദിവസം രൂപീകരിച്ചിരുന്നു. ഇതില്‍ ഏഴ് പേര്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ളവരും മറ്റു പതിനൊന്നംഗങ്ങള്‍ സ്വകാര്യ മേഖലിയില്‍ നിന്നുമുള്ളവരായിരിക്കും. ഇതില്‍ മൂന്ന് വിദേശ സാമ്പത്തിക വിദഗ്ദ്ധരെയും ഉള്‍പ്പെടുത്തും.

ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന്റെ പ്രധാനവെല്ലുവിളി വരുമാനവും ബാധ്യതയും തമ്മിലുള്ള അന്തരം കുറയ്ക്കുക എന്നതായിരുന്നു. അതിനുള്ള തയ്യാറെടുപ്പുകള്‍ക്കായി വന്‍ പരിഷ്‌കാരങ്ങളാണ് അധികാരമേറ്റത് മുതല്‍ അദ്ദേഹം നടപ്പാക്കിവരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.