സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി - ബിജെപി

Monday 3 September 2018 1:05 pm IST

തിരുവനന്തപുരം: മുഖ്യമന്ത്രി ചികിത്സയ്ക്കായി വിദേശത്ത് പോയപ്പോള്‍ ചുമതല മറ്റാര്‍ക്കും നല്‍കാത്തത് ഭരണഘടനാ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ഇ-മെയിലിലൂടെ ഭരണം നടത്താന്‍ ഭരണഘടനയില്‍ വകുപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രിക്ക് വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ പറ്റിയ ആരും മന്ത്രിസഭയില്‍ ഇല്ലേയെന്നും പി.എസ് ശ്രീധരന്‍ പിള്ള ചോദിച്ചു. കുട്ടനാട്ടിലെ വെള്ളം വറ്റിക്കാന്‍ പട്ടാളത്തെ വിളിക്കണം. രണ്ട് ദിവസം കൊണ്ട് വെള്ളം വറ്റിക്കാന്‍ സൈന്യത്തിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.