പത്തനംതിട്ട: ശബരിമലയില്‍ ഈ മണ്ഡല മകരവിളക്ക് കാലത്ത് തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്. രാത്രികാല മലകയറ്റവും നിരോധിക്കില്ല. വൃശ്ചികം ഒന്നിനു മുമ്പായി പുനര്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ തീര്‍ഥാടന കാലം മുതല്‍ ബേസ് ക്യാമ്പ് നിലയ്ക്കല്‍ ആക്കും. പമ്പാ ത്രിവേണിയില്‍ പഴയ പാലം കണ്ടെത്തിയതിനാല്‍ ബെയ്ലി പാലം ആവശ്യമില്ല. പമ്പാ തീരത്ത് ഇനി കോണ്‍ക്രീറ്റ് നിര്‍മാണം അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ദേവസ്വം ബോര്‍ഡിന്റെ മേല്‍നോട്ടത്തിലായിരിക്കും പമ്പാ തീരത്തെ പുനര്‍നിര്‍മാണം നടക്കുകയെന്ന് ബോര്‍ഡ് പ്രസിഡന്റ് എം.പത്മകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: