നഗര്‍ അന്താരി റെയില്‍വേ സ്റ്റേഷന്‍ ഇനി ബന്‍സിധാര്‍ നഗര്‍

Monday 3 September 2018 2:08 pm IST

റാഞ്ചി: ഗാര്‍വ ജില്ലയിലെ നഗര്‍ അന്താരി റെയില്‍വേ സ്റ്റേഷന്‍ ഇനി  ശ്രീകൃഷ്ണന്റെ പേരിലറിയപ്പെടും. ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് പേര് മാറുന്നത്. ബന്‍സിധാര്‍ നഗര്‍ എന്നാവും റെയില്‍വേ സ്റ്റേഷന്റെ പുതിയ പേര്. 

നഗര്‍ അന്താരി ടൗണിനേയും റെയില്‍വേ സ്റ്റേഷനേയും ബന്‍സിധാര്‍ ക്ഷേത്രവുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള പദ്ധതിയുടെ ആദ്യഘട്ടമായിട്ടാണ് പേര് മാറ്റുന്നത്. ഉത്തര്‍പ്രദേശിലെ മഥുരയും വൃന്ദാവനും അടക്കമുള്ള ക്ഷേത്ര നഗരങ്ങളെ പോലെ ബന്‍സിധാറിലും വികസനം കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് പറഞ്ഞു.

ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസുമായി ക്ഷേത്രത്തെ ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.