സ്ഥലം‌മാറ്റം: യൂണിയന്‍ നേതാക്കളുടെ ഹര്‍ജി തള്ളി

Monday 3 September 2018 3:04 pm IST
തിരുവനന്തപുരത്തെ ചീഫ് ഓഫീസില്‍ വര്‍ഷങ്ങളായി നിന്നിരുന്ന ടിഡിഎഫ് നേതാക്കളെ എംഡി ടോമിന്‍ തച്ചങ്കരി സ്ഥലം മാറ്റിയിരുന്നു. ഇത് ചോദ്യം ചെയ്ത് സംഘടനാ നേതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

കൊച്ചി: കെഎസ്‌ആര്‍ടിസി യൂണിയന്‍ നേതാക്കളുടെ സ്ഥലമാറ്റ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി . തിരുവനന്തപുരത്തെ ചീഫ് ഓഫീസില്‍ വര്‍ഷങ്ങളായി നിന്നിരുന്ന ടിഡിഎഫ് നേതാക്കളെ എംഡി ടോമിന്‍ തച്ചങ്കരി സ്ഥലം മാറ്റിയിരുന്നു. ഇത് ചോദ്യം ചെയ്ത് സംഘടനാ നേതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

നിശ്ചിത ശതമാനം തൊഴിലാളികളെ മാത്രമേ പഴയ സ്ഥലത്ത് ജോലിയില്‍ തുടരാന്‍ അനുവദിക്കൂ എന്നായിരുന്നു എംഡി എടുത്ത നിലപാട്. ഇതേ തുടര്‍ന്നാണ് യൂണിയന്‍ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന നേതാക്കളെയെല്ലാം എംഡി സ്ഥലം മാറ്റിയത്. പിന്നാലെ നേതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

ഹര്‍ജി പരിഗണിച്ച ഹൈക്കോടതി നേതാക്കളുടെ വാദങ്ങളൊന്നും അംഗീകരിച്ചില്ല. തള്ളുമെന്ന് ഉറപ്പായതോടെ നേതാക്കള്‍ ഹര്‍ജി പിന്‍വലിക്കുമെന്ന് അറിയിച്ചെങ്കിലും അതിന് അനുവദിക്കാതെ ഹൈക്കോടതി ഹര്‍ജി തള്ളിയെന്ന് ഉത്തരവിടുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.