നക്‌സലുകളുടെ അറസ്റ്റ്: പത്രസമ്മേളനം നടത്തിയതിന് കോടതി വിമര്‍ശനം

Monday 3 September 2018 3:48 pm IST

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിടുകയും കൊറേഗാവില്‍ ജാതിക്കലാപത്തിന് വഴിയൊരുക്കുകയും ചെയ്ത അഞ്ച് നക്‌സലുകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട മഹാരാഷ്ട്ര പോലീസിന് മുംബൈ ഹൈക്കോടതിയുടെ വിമര്‍ശനം. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ പോലീസ് വാര്‍ത്താ സമ്മേളനം നടത്തി വിവരങ്ങള്‍ പുറത്തുവിട്ടതിലാണ് കോടതി രോഷം പ്രകടിപ്പിച്ചത്.

തങ്ങളെ അറസ്റ്റു ചെയ്തതിനെതിരെ ഇവര്‍ നല്‍കിയ ഹര്‍ജി കോടതിയില്‍ ഇരിക്കവേയായിരുന്നു പൂനെ പോലീസ് മേധാവിയുടെ വാര്‍ത്താ സമ്മേളനം. കേസില്‍ എന്‍ഐഎ അന്വേഷണ തേടി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ്  വാര്‍ത്താ സമ്മേളനം നടത്തിയതനെ വിമര്‍ശിച്ചത്.കേസ് ഈ മാസം ഏഴിന് പരിഗണിക്കും.

ആഗസ്ത് എട്ടിനാണ് വെര്‍നണ്‍ ഗൊണ്‍സാല്‍വസ്, അരുണ്‍ ഫെറേറിയ, വരവര റാവു, സുധ ഭരദ്വാജ്, ഗൗതം നവ്‌ലഖ എന്നീ നഗര നക്‌സലുകളെ മഹാരാഷ്ട്ര പോലീസ് അറസ്റ്റു ചെയ്തത്.കലാപത്തിന് വഴിയൊടുക്കി, നിരോധിത മാവോയിസ്റ്റ് സംഘടനളുമായി ബന്ധം പുലര്‍ത്തി തുടങ്ങിയ കുറ്റങ്ങളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവു പ്രകാരം ഇവര്‍ ഇപ്പോള്‍ വീട്ടുതടങ്കലിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.