കേന്ദ്ര റോഡ് പദ്ധതി മാതൃക നടപ്പാക്കേണ്ടതായിരുന്നു

Tuesday 4 September 2018 2:30 am IST

ആലപ്പുഴ: പ്രളയക്കെടുതിയില്‍ റോഡുകള്‍ വലിയതോതില്‍ തകരാന്‍ കാരണം കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതിലെ വീഴ്ചയാണെന് കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി കുറ്റപ്പെടുത്തി.

2000ല്‍ അടല്‍ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ദേശീയപാത പുനരുദ്ധാരണ പദ്ധതി, പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന എന്നിവ മറ്റു സംസ്ഥാനങ്ങളുടെ തോതില്‍ കേരളം നടപ്പാക്കിയിരുന്നുവെങ്കില്‍ സംസ്ഥാന ഖജനാവിന് വലിയ ബാദ്ധ്യതയില്ലാതെ കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന റോഡ് ശൃംഖല ഇവിടെ ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

മറ്റു സംസ്ഥാനങ്ങളുടെ മാതൃക സ്വീകരിച്ചിരുന്നെങ്കില്‍ ഇവിടുത്തെ റോഡ് ഗതാഗതത്തിന്റെ 65 ശതമാനവും മേല്‍പ്പറഞ്ഞ പദ്ധതികളിലൂടെ നടപ്പാക്കിയ റോഡുകളിലൂടെ ആകുമായിരുന്നു. സാങ്കേതിക പൂര്‍ണതയുള്ള രൂപകല്പനയുടെയും അടങ്കലുകളുടെയും അഭാവത്തിലുള്ള ടെണ്ടറുകളും മികവില്ലാത്ത മേല്‍നോട്ട സംവിധാനവുമാണ് കേരളത്തിലെ നിര്‍മ്മിതികളുടെ അകാല തകര്‍ച്ചയ്ക്ക് കാരണം.   അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.