തുറന്നടിച്ച് നിതി ആയോഗ്; വളര്‍ച്ച കുറഞ്ഞതിനു കാരണം രഘുറാം രാജന്റെ നയം

Tuesday 4 September 2018 2:36 am IST

ന്യൂദല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഇടയ്ക്ക് അല്പ്പകാലം കുറയാന്‍ കാരണം അന്ന് ആര്‍ബിഐ ഗവര്‍ണ്ണര്‍ ആയിരുന്ന രഘുറാം രാജന്റെ നയങ്ങളായിരുന്നുവെന്ന് നിതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍. നോട്ട് അസാധുവാക്കലിനു ശേഷം രാജന്‍ നടപ്പാക്കിയ  നിഷ്‌ക്രിയ ആസ്തി നയമാണ് വളര്‍ച്ച കുറയാന്‍ കാരണമായത്.

നോട്ട് അസാധുവാക്കലാണ് കാരണമെന്ന വാദം കളവാണ്. മുന്‍ധനമന്ത്രി പി. ചിദംബരം, മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങ് തുടങ്ങിയവരാണ് ഇത്തരം  പ്രചാരണത്തിന്റെ മുന്‍പില്‍. രഘുറാം രാജന്റെ സമ്മര്‍ദ്ദം നിറഞ്ഞ അക്കൗണ്ട് നയങ്ങള്‍ നിഷ്‌ക്രിയ ആസ്തി കൂടാന്‍ ഇടയാക്കി.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നാലു ലക്ഷം കോടിയായിരുന്നു നിഷ്‌ക്രിയ ആസ്തി. ഇത് 2017ല്‍ 10.5 ലക്ഷം കോടിയാകാന്‍ കാരണം രഘുറാം രാജന്റെ നയമാണ്. ഇതോടെ ബാങ്കുകള്‍ വായ്പ്പ നല്‍കുന്നത് നിര്‍ത്തി.  അത് സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുകയും ചെയ്തു.  അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.