നവകേരള ഭാഗ്യക്കുറി പുറത്തിറക്കി

Tuesday 4 September 2018 2:37 am IST

ആലപ്പുഴ:  പ്രളയാനന്തര പുനര്‍നിര്‍മാണത്തിനുവേണ്ടി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ നവകേരള ഭാഗ്യക്കുറി പുറത്തിറക്കി. ആദ്യ ലോട്ടറി ടിക്കറ്റ് മന്ത്രി തോമസ് ഐസക്കില്‍ നിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നി്ത്തല ഏറ്റുവാങ്ങി. 

 കേരളത്തെ പുനര്‍നിര്‍മിക്കാന്‍ 30,000 കോടി വേണമെന്ന് ധനമന്ത്രി പറഞ്ഞു. തകര്‍ന്ന പാലങ്ങള്‍, കെട്ടിടങ്ങള്‍, ബണ്ടുകള്‍, നഷ്ടപരിഹാരം, വീട്, കൃഷി, ദുരിതാശ്വാസ പ്രവര്‍ത്തനം എന്നിവയ്ക്കായി 20,000 കോടി രൂപ വേണം.  ഉപജീവന സഹായത്തിനായി 10,000 കോടി രൂപയും വേണം. ഇതില്‍ 4,000 കോടി തൊഴിലുറപ്പിനും മറ്റു അനുബന്ധ വിഷയങ്ങള്‍ക്കും ഉപയോഗിക്കേണ്ടി വരുമ്പോള്‍ 6,000 കോടി രൂപ വരുമാനമായി നാം തന്നെ കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു. 6,000 കോടി സംസ്ഥാന സര്‍ക്കാര്‍ വേണം സമാഹരിക്കാന്‍. അതിനാണ് ലോട്ടറി പോലെയുള്ള ധനസമാഹരണം സര്‍ക്കാര്‍ ആരംഭിച്ചത്. 

 മന്ത്രി ജി. സുധാകരന്‍ അധ്യക്ഷനായി. മന്ത്രി പി. തിലോത്തമന്‍ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ജി്ല്ലാ കളക്ടര്‍ എസ്. സുഹാസ്,  സംസ്ഥാന ഭാഗ്യക്കുറി  വകുപ്പ്  ഡയറക്ടര്‍ എം. അഞ്ജന, ജോയിന്റ് ഡയറക്ടര്‍ ജി. ഗീതാദേവി എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.