യുറേക്ക ഫോര്‍ബ്‌സ് സൗജന്യ സര്‍വീസ് ക്യാമ്പ് ആരംഭിച്ചു

Tuesday 4 September 2018 2:37 am IST

കൊച്ചി : പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തില്‍ യുറേക്ക ഫോര്‍ബ്‌സ് 16,000 കുപ്പി അക്വാഷുവര്‍ കുടിവെള്ളം വിതരണം ചെയ്തു. സംസ്ഥാനത്തുടനീളം യുറേക്ക ഫോര്‍ബ്‌സ് സൗജന്യ സര്‍വീസ് ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ഗാര്‍ഹികോപകരണങ്ങള്‍ക്ക് 30 ശതമാനവും സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്ക് 20 ശതമാനവും ഡിസ്‌കൗണ്ട് ഉണ്ട്. സര്‍വീസ് ചാര്‍ജ് ഇല്ല. 

ഹാബിറ്റാറ്റ് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് വൈദ്യുതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പേഴ്‌സണല്‍ പ്യൂരിഫയറുകള്‍ വിതരണം ചെയ്യും. കമ്പനിയുടെ യൂറോചാംപ്‌സ്, ആശുപത്രികളിലും മറ്റു പൊതു സ്ഥലങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. യൂറേക്കാ ഫോര്‍ബ്‌സ് ജീവനക്കാര്‍ ഒരു ദിവസത്തെ വേതനം പ്രളയ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ കേടുപാടുകള്‍ സംഭവിച്ച സര്‍വീസ് മെഷിനുകള്‍ മാറ്റികൊടുക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് യൂറേക്ക ഫോര്‍ബ്‌സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ മാര്‍സിന്‍ ആര്‍ ഷറോഫ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.