കൊച്ചി: പ്രളയക്കെടുതിയില്‍പ്പെട്ട ഇരുചക്രവാഹനങ്ങള്‍ സാധാരണ സ്ഥിതിയിലാക്കാനുള്ള പിന്തുണയുമായി യമഹ ആഗസ്റ്റ് 30 മുതല്‍ സപ്തംബര്‍ 30 വരെ വാഹന റിഫ്രഷ് കാമ്പെയിന് സംഘടിപ്പിക്കും. വെള്ളക്കെട്ടോ മഴക്കെടുതികളോ മൂലം തകരാറിലായ യമഹ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക് ലേബര്‍ ചാര്‍ജ് 100 ശതമാനം ഒഴിവാക്കിയാവും ഇതു സംഘടിപ്പിക്കുക.
എഞ്ചിന്റെ അറ്റകുറ്റപ്പണികള്‍ക്ക് ഉള്‍പ്പെടെ ഇതു ബാധകമായിരിക്കുമെന്ന് ഇന്ത്യ യമഹ മോട്ടോര്‍ അറിയിച്ചു. സ്പെയര്‍ പാര്‍ട്സുകള്‍ 14 ഘട്ടങ്ങളായി പരിശോധിക്കുകയും ചെയ്യും. യമഹയുടെ കേരളത്തിലെ അംഗീകൃത ശൃംഖലകളില്‍ ഈ സൗകര്യം ലഭ്യമായിരിക്കുമെന്ന് യമഹ മോട്ടോര്‍ ഇന്ത്യ സെയില്‍സിന്റെ വൈസ് പ്രസിഡന്റ് രവീന്ദര്‍ സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: