കേരളത്തിനായി പ്രാര്‍ഥിച്ച് സിംഗപ്പൂരില്‍ ശ്രീകൃഷ്ണ ജയന്തി ആചരണം

Tuesday 4 September 2018 2:40 am IST

സിംഗപ്പൂര്‍ സിറ്റി: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഉണ്ണിക്കണ്ണമാരും കുഞ്ഞു രാധാമാരും സിംഗപ്പൂരിലെ യിഷൂണ്‍ ബാലസുബ്രമണ്യക്ഷേത്രത്തെ ഗോകുലമാക്കി.പ്രളയദുരിതത്തില്‍ ഉഴലുന്ന കേരളത്തില്‍ ഇത്തവണ ശ്രീകൃഷ്ണ ജയന്തി, ആഘോഷങ്ങളില്ലാതെ കടന്ന് പോയപ്പോള്‍ സിംഗപ്പൂരിലെ ഇന്ത്യന്‍ സമൂഹം കേരളത്തിന് വേണ്ടി പ്രാര്‍ഥനയുമായി ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഒത്തുകൂടി. സിംഗപ്പൂര്‍ വിവേകാനന്ദ സേവാ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ശ്രീകൃഷ്ണ ജയന്തി ആചരണം.

കൃഷ്ണ, രാധാ വേഷങ്ങള്‍ അണിഞ്ഞ കുട്ടികള്‍ ഭജനയും കീര്‍ത്തനങ്ങളും ആലപിച്ചുചെറുപ്രദക്ഷിണമായി ക്ഷേത്രം വലം വച്ചു. സേവാഭാരതിയുമായി ചേര്‍ന്ന് സിംഗപ്പൂര്‍ വിവേകാനന്ദ സേവാ സംഘ് കേരളത്തിനൊരു കൈത്താങ്ങ്  എന്ന സേവന പരിപാടിയില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള വേദിയായും ശ്രീകൃഷ്ണ ജയന്തി ആചരളം മാറി.   അഷിതോഷ്  ശ്രീകൃഷ്ണ ജയന്തി സന്ദേശം നല്‍കി. ക്ഷേത്രാങ്കണത്തില്‍ നടന്ന പ്രസാദവിതരണത്തോടെ ചടങ്ങുകള്‍ അവസാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.