കൊച്ചി: ഉപജീവനത്തിനായി കോളേജ് യൂണിഫോമില്‍ മീന്‍ വില്പന നടത്തി വാര്‍ത്തകളില്‍ നിറഞ്ഞ ഹനാന് ഹമീദിന് വാഹനാപകടത്തില്‍ പരിക്ക്. ഇന്നലെ രാവിലെ കൊടുങ്ങല്ലൂര്‍ കോതപറമ്പില്‍ വച്ചാണ് ഹനാന് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.
നട്ടെല്ലിന് സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഹനാനെ ആദ്യം കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തരമായി ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. ശസ്ത്രക്രിയക്ക് ശേഷം ന്യൂറോ തീവ്രപരിചണ വിഭാഗത്തില്‍ കഴിയുന്ന ഹനാന് അപകടനില തരണം ചെയ്തു.
കോഴിക്കോട് ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം എറണാകുളത്തേക്ക് മടങ്ങുകയായിരുന്നു ഹനാനും സുഹൃത്തുക്കളും. റോഡ് മുറിച്ചുകടക്കുകയായിരുന്ന കാല്‍നട യാത്രക്കാരനെ രക്ഷപ്പെടുത്താന്‍ കാര്‍ വെട്ടിക്കുന്നതിനിടെ വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. ഡ്രൈവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: