വിവാദം ദുരുദ്ദേശപരമെന്ന് ചെറിയാന്‍ ഫിലിപ്പ്

Tuesday 4 September 2018 2:43 am IST

തിരുവനന്തപുരം:പ്രളയാനന്തര പുനര്‍ നിര്‍മ്മാണത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് മുന്‍പ് കണ്‍സള്‍റ്റന്‍സിയുടെ പേരില്‍ വിവാദമുണ്ടാക്കുന്നത് ദുരുദ്ദേശപരമാണെന്നു നവകേരളം കര്‍മ്മ പദ്ധതി കോര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ് അറിയിച്ചു.  

ആധുനിക സാങ്കേതിക വിദ്യ പ്രകാരമുള്ള മികച്ച പദ്ധതികള്‍ക്ക് മാത്രമേ ലോകബാങ്കിന്റെയും വിദേശ ഏജന്‍സികളുടെയും സാമ്പത്തിക സഹായം ലഭിക്കുകയുള്ളൂ.ലോകോത്തര കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കെപിഎംജി യാണ് പ്രളയം നിത്യ സംഭവമായ നെതര്‍ലാന്റ്‌സില്‍ നിരവധി ജല മാനേജ്‌മെന്റ് സംരംഭങ്ങള്‍ ആവിഷ്‌ക്കരിച്ചത്. അവരുടെ നിദ്ദേശങ്ങള്‍ നടപ്പാക്കണോ വേണ്ടയോ എന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്നും ചെറിയാന്‍ ഫിലിപ്പ് അറിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.