ഗോതമ്പ്

Tuesday 4 September 2018 2:50 am IST

ശാസ്ത്രീയ നാമം: Triticum aestivum

സംസ്‌കൃതം: അനൂപ, യവം, മ്ലേച്ഛഭോജന,

തമിഴ്: ഗോതുമയി 

സൂചിഗോതമ്പ്

ശാസ്ത്രീയ നാമം: Triticum duram 

എവിടെ കാണാം: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും ഉത്തര തമിഴ്‌നാട്ടിലും, കേരളത്തില്‍ മറയൂര്‍ കാന്തല്ലൂര്‍ വട്ടവട ഭാഗങ്ങളിലും ഇത് കൃഷി ചെയ്ത് വരുന്നു. 

പ്രത്യുത്പാദനം: വിത്തില്‍ നിന്ന്

ചില ഔഷധ പ്രയോഗങ്ങള്‍

അസ്ഥി ഒടിഞ്ഞാല്‍ അല്ലെങ്കില്‍ പൊട്ടിയാല്‍ കോലരക്ക്, തൊണ്ടോടുകൂടിയ ഉഴുന്ന്, നീര്‍മരുതിന്‍ തൊലി, സൂചിഗോതമ്പ് ഇവ നന്നായി പൊടിച്ച് മുട്ടവെള്ളയില്‍ ചാലിച്ച് കുഴമ്പ് രൂപത്തിലാക്കുക. അത്തിയുടെ തൊലി ചതച്ച് ആ തൊലിയില്‍ കുഴമ്പ് പാകത്തിലുള്ള മരുന്ന് തേച്ച് അസ്ഥി ഒടിഞ്ഞ ഭാഗത്ത് മരുന്ന് വരത്തക്ക രീതിയില്‍ തൊലി വെച്ച് തുണികൊണ്ട് നാലോ അഞ്ചോ ചുറ്റ് ബലമായി കെട്ടിവെക്കുക. അഞ്ചാം ദിവസം കെട്ട് അഴിച്ചു മാറ്റി പു

തുതായി ഒന്നുകൂടി കെട്ടുക. കെട്ട് അഴിക്കുമ്പോള്‍ അസ്ഥിബന്ധങ്ങള്‍ക്ക് ഇളക്കംതട്ടാതെ സൂക്ഷിക്കണം. 14ാം ദിവസം കെട്ട് അഴിച്ചുമാറ്റുക. അസ്ഥി പൂര്‍ണമായി യോജിച്ചിരിക്കും. അസ്ഥി പൊട്ടിയാലോ ഒടിഞ്ഞാലോ സൂചിഗോതമ്പ്, നീര്‍മരുതിന്‍ തൊലി, ചങ്ങലംപരണ്ട ഇവ സമം ഉണക്കിപ്പൊടിച്ചതിന്റെ ഒരു സ്പൂണ്‍ പൊടി നറുനെയ്യില്‍ ചാലിച്ച് ദിവസം രണ്ട് നേരം വീതം സേവിച്ചാല്‍ വളരെപ്പെട്ടെന്ന് ഒടിവ് യോജിക്കും

ഗോതമ്പിന്റെ തവിട് കഞ്ഞിവെള്ളത്തില്‍ കലക്കി തേച്ചാല്‍ 7 ദിവസം കൊണ്ട് ചുണങ്ങ് മാറും. ഗോതമ്പും ഉലുവയും സമം വെവ്വേറെ വറുത്ത് പൊടിച്ച് ഇളക്കി യോജിപ്പിച്ച് ഒരു സ്പൂണ്‍ പൊടി ദിവസം രണ്ട് നേരം വീതം ചൂടുവെള്ളത്തില്‍ കലക്കി സേവിച്ചാല്‍ മുപ്പത് ദിവസം കൊണ്ട് പ്രമേഹം നിയന്ത്രണ വിധേയമാകും. സൂചിഗോതമ്പ്, നീര്‍മരുതിന്‍ തൊലി ഇവരണ്ടും ചേര്‍ത്തുണ്ടാക്കിയ കഞ്ഞി  ഹൃദ്രോഗികള്‍ക്ക് വളരെ ശ്രേഷ്ഠമായ ആഹാരമാണ്.

വി.കെ.ഫ്രാന്‍സിസ്

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.