പ്രളയം: മാലിന്യ സംസ്‌കരണം എങ്ങനെ; ഹൈക്കോടതി

Tuesday 4 September 2018 2:59 am IST

കൊച്ചി: പ്രളയത്തില്‍  അടിഞ്ഞമാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ നടപടി വേണമെന്ന ഹര്‍ജിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി സ്റ്റേറ്റ്‌മെന്റ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. പാലാരിവട്ടം സ്വദേശി ജാക്സണ്‍ മാത്യു നല്‍കിയ പൊതുതാല്പര്യ ഹര്‍ജി ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുന്നത്.

നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഇതിനായി തദ്ദേശ വകുപ്പ് മുഖേന നിരവധി ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വിശദീകരിച്ചു. മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍, ജൈവ മാലിന്യങ്ങള്‍ തുടങ്ങിയവ സംസ്‌കരിക്കുന്നതിനും വിവിധ ജില്ലകളിലെ ക്ലീനിംഗ് പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി. തുടര്‍ന്നാണ് നടപടികള്‍ വ്യക്തമാക്കി വിശദമായ സ്റ്റേറ്റ്‌മെന്റ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.