കൊട്ടാക്കമ്പൂര്‍ ഭൂമി തട്ടിപ്പ് മുന്‍ ഉടമകളെ കക്ഷിചേര്‍ക്കും

Tuesday 4 September 2018 2:49 am IST

കൊച്ചി: ജോയ്‌സ് ജോര്‍ജ് എംപിക്കും കുടുംബത്തിനുമെതിരായ കൊട്ടാക്കമ്പൂര്‍ ഭൂമി തട്ടിപ്പു കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ ഭൂമിയുടെ മുന്‍ ഉടമകളെക്കൂടി കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. മുന്‍ ഭൂവുടമകളില്‍ നിന്ന് ജോയ്‌സ് ജോര്‍ജ് എംപിയുടെ പിതാവ് ഭൂമി തട്ടിയെടുത്തു എന്നാണ് ഹര്‍ജിയിലെ ആക്ഷേപം. 

മൂന്നാര്‍ സ്വദേശി എന്‍.കെ. ബിജുവാണ് ഹര്‍ജിക്കാരന്‍. എന്നാല്‍ ജോയ്‌സ് ജോര്‍ജിന്റെ പിതാവിന് ഭൂമി നല്‍കിയവരാരും തങ്ങളുടെ ഭൂമി തട്ടിയെടുത്തെന്ന് മജിസ്‌ട്രേട്ടിന് നല്‍കിയ രഹസ്യമൊഴിയില്‍ പറയുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ മൊഴികളും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. തുടര്‍ന്നാണ് ഇവരെക്കൂടി കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.