ആശ്രിത നിയമനത്തില്‍ ക്രമക്കേട് സര്‍ക്കാരിന്റെ വിശദീകരണം തേടി

Tuesday 4 September 2018 3:00 am IST

കൊച്ചി: ആശ്രിത നിയമനത്തിനുള്ള വ്യവസ്ഥകളില്‍ ഇളവു വരുത്തി അനര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍  നിയമനം നല്‍കുന്നെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.  തുറവൂര്‍ സ്വദേശി നീരജ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.

 2012 മുതല്‍ 2017 വരെ സാമ്പത്തിക ചട്ടത്തിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമായി 13,962 സൂപ്പര്‍ ന്യൂമററി പോസ്റ്റുകളാണ് അനുവദിച്ചതെന്നും ഹര്‍ജി പറയുന്നു. ഈ ഇനത്തില്‍ 1500 കോടി രൂപ പൊതുഖജനാവില്‍ നിന്ന് ചെലവഴിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.