എലിപ്പനി; 11 മരണം കൂടി

Tuesday 4 September 2018 3:11 am IST

തിരുവനന്തപുരം: എലിപ്പനി ബാധിച്ച 11 പേര്‍ കൂടി ഇന്നലെ മരിച്ചു. ഇതോടെ  രണ്ടാഴ്ചയ്ക്കുള്ളില്‍ മരണം 62 ആയി. മൂന്ന് ദിവസത്തിനുള്ളില്‍ 26 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കൂടുതല്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോഴിക്കോട് ഇന്നലെ മൂന്ന് പേര്‍ മരിച്ചു. ഇതില്‍ രണ്ട് പേര്‍ നിരീക്ഷണത്തിലിരിക്കവെയാണ് മരിച്ചത്. കഴിഞ്ഞ ദിവസം മരിച്ച വടകര തെക്കന്‍ കുഴിമാവില്‍ നാരായണിയ്ക്ക് എലിപ്പനിയായിരുന്നു എന്ന് സ്ഥിരീകരിച്ചു.

പത്തനതിട്ടയിലും പാലക്കാടും രണ്ട് വീതവും കണ്ണൂര്‍, തൃശൂര്‍, എറണാകുളം, പാലക്കാട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും ജീവന്‍ നഷ്ടമായി.  കൊല്ലത്ത് രണ്ടുപേരും മലപ്പുറം വയനാട് എന്നിവിടങ്ങളില്‍ ഓരാള്‍വീതവും എലിപ്പനിമൂലം മരിച്ചു. മലപ്പുറത്ത് ഒരാള്‍ നിമോണിയ പിടിപെട്ടും കൊല്ലത്ത് ഒരാള്‍   ചെള്ളുപനി വന്നും മരിച്ചു. 

ഇന്നലെ ചികിത്സതേടിയ 71 പേര്‍ക്ക് കൂടി എലിപ്പനി സ്ഥിരീകരിച്ചു. 123 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതോടെ മൂന്ന് ദിവസത്തിനുള്ളില്‍ 143 പേരില്‍ രോഗം സ്ഥിരീകരിച്ചു. 283 പേര്‍ നിരീക്ഷണത്തിലാണ്. മൂന്ന് ദിവസത്തിനുള്ളില്‍ 31,138 പേരാണ് വിവസധ സാംക്രമികരോഗങ്ങളോടെ ചികിത്സതേടിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.