സിപിഎം എംഎൽഎക്കെതിരെ ലൈംഗികാരോപണവുമായി ഡിവൈഎഫ്‌ഐ വനിതാ നേതാവ് രംഗത്ത്

Tuesday 4 September 2018 7:45 am IST

പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശി ലൈംഗികാതിക്രമണം നടത്തിയെന്ന പരാതിയുമായി ഡിവൈഎഫ്‌ഐ വനിതാ നേതാവ് രംഗത്ത്. പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനാണ് യുവതി പരാതി നല്‍കിയത്. പാര്‍ട്ടി എംഎല്‍എയ്ക്കെതിരായ ആരോപണം സിപിഎം കേന്ദ്ര നേതൃത്വം ഗൗരവമായാണ് കാണുന്നത്.

പരാതി അന്വേഷിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. രണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളടങ്ങുന്ന പ്രത്യേക സമിതിയെ കേന്ദ്ര നേതൃത്വം ഇതിനായി നിയോഗിച്ചു. ഒരു വനിതാ നേതാവും അന്വേഷണ സമിതിയിലുണ്ട്. രണ്ടാഴ്ച മുന്‍പാണ് വനിതാ നേതാവ് ബൃന്ദ കാരാട്ടിന് പരാതി നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.