ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകിയേക്കും

Tuesday 4 September 2018 8:00 am IST

കൊച്ചി: ജലന്ധര്‍ കത്തോലിക്കാ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിന്റെ അറസ്റ്റ് വൈകിയേക്കും. അന്വേഷണ സംഘം ഐജി വിജയ് സാക്കെറയുമായി നടത്തിയ എട്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചര്‍ച്ചയിലും ബിഷപ്പിനെ വിളിച്ചു വരുത്തി മൊഴിയെടുക്കുന്ന കാര്യം തീരുമാനമായില്ല.

ജലന്ധര്‍ ബിഷപ്പിനെതിരെ യുള്ള ബലാത്സംഗക്കേസില്‍ അന്വേഷണപുരോഗതി വിലയിരുത്തുന്നതിനായിരുന്നു ഐജിയുടെ നേതൃത്വത്തില്‍ നിര്‍ണായക യോഗം കൊച്ചിയില്‍ ചേര്‍ന്നത്. ഐ ജി വിജയ് സാക്കറുടെ വസതിയില്‍ ഇന്നലെ രാത്രി 8മണിക്കാണ് യോഗം തുടങ്ങിയത്. കോട്ടയം എസ് പി ഹരിശങ്കര്‍, വൈക്കം ഡിവൈഎസ്പി കെ സുഭാഷ് എന്നിവരാണ് അന്വേഷണ പുരോഗതി അറിയിച്ചത്.

ജലന്തറിലെത്തി ബിഷപ്പിന്റെ മൊഴിയെടുത്തതിന്റെ വിശദാംശങ്ങള്‍ ഡിവൈഎസ്പി, ഐജിയെ അറിയിച്ചു. അറസ്റ്റ് വൈകിപ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദം ഇല്ലെന്നു ഡിവൈഎസ്പി പറഞ്ഞു. 8 മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ബിഷപ്പിനെ വിളിച്ചു വരുത്തി മൊഴി എടുക്കുന്ന കാര്യം ചര്‍ച്ച ആയില്ലെന്നു കോട്ടയം എസ് പി പറഞ്ഞു. അന്വേഷണത്തെക്കുറിച്ചു മാധ്യമങ്ങളോട് പറയാന്‍ ആവില്ല. അടുത്ത ഒരാഴ്ച അന്വേഷണസംഘം എന്ത് ചെയ്യണം എന്ന കാര്യത്തില്‍ മാത്രമാണ് ഐജി യുമായി ചര്‍ച്ച നടന്നതെന്നും എസ് പി വ്യക്തമാക്കി.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണസംഘത്തിന് നല്‍കിയ മൊഴിയില്‍ പൊരുത്തക്കേടുകള വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റ ശുപാര്‍ശയും ഉന്നതഉദ്യോഗസ്ഥര്‍ പരിഗണിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.