പ്രളയ ബാധിത ജില്ലകളിൽ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കണം; ചെന്നിത്തല

Tuesday 4 September 2018 8:20 am IST

തിരുവനന്തപുരം: എല്ലാ പ്രളയ ബാധിത ജില്ലകളിലും ആരോഗ്യ വകുപ്പ് പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് എലിപ്പനി മൂലം മരണ സംഖ്യ വർധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ഭീതിയും ആശങ്കയും ഒഴിവാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ എത്രയും വേഗം സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീടുകളും, താമസ സ്ഥലങ്ങളും ശുചിയാക്കുന്നവര്‍ക്ക് രോഗം പിടിപിടാതിരിക്കാനുള്ള കൈയ്യിലും കാലിലും ധരിക്കേണ്ട ഉറകള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സുരക്ഷാ ഉപകരണങ്ങള്‍ അടിയന്തരമായി വിതരണം ചെയ്യണം. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി രോഗ പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. യുദ്ധകാലാടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ രംഗത്തിറങ്ങിയാല്‍ മാത്രമെ എലിപ്പനി നിയന്ത്രണ വിധേയമാക്കാന്‍ കഴിയുകയുള്ളൂ-ചെന്നിത്തല വ്യക്തമാക്കി

കഴിഞ്ഞ ദിവസങ്ങളിലായി നാല്‍പ്പത്തിനാല് പേരാണ് എലിപ്പനി മൂലം മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇത് കൂടാതെ നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയിരിക്കുകയാണ്. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മരുന്ന് നിര്‍ബന്ധമായും കരുതണം. എല്ലാ താലൂക്ക് ആശുപത്രികളിലും കിടത്തി ചികിത്സിക്കുള്ള സംവിധാനം അടിയന്തരമായി ഉണ്ടാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.